District Police Chief

Dr. Arul R.B Krishna IPS
District Police Chief, Wayanad

As District Police Chief Wayanad, I have great pleasure in welcoming you to this website. The purpose of this website is to enable people to communicate with senior police officials of the District, from wherever in the world they may be. It is also a means of keeping members of the public informed about the latest developments, services and activities of Wayanad District Police.

Wayanad District Police is fully committed and dedicated to ensure proper maintenance of law and order in the district, managing traffic, prevention and detection of crime and spearheading various citizen friendly initiatives like Janamaitri, Student Police Cadet ,Clean Campus Safe Campus etc.

Wayanad District has a large number of tribal populations. We are working hard in resolving many issues related to them. The District also has a large number of domestic and international tourists visiting, their safety and security are our paramount duty.

Hope you will find this web site useful. Please share your valuable opinion with us, enabling our better service to you.


JAI HIND....

ജില്ലാ പോലീസ് ചീഫ് വയനാട് എന്ന നിലയിൽ, നിങ്ങളെ ഈ വെബ് സൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വെബ് സൈറ്റിന്റെ ലക്ഷ്യം ജില്ലയുടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി നിങ്ങൾക്ക് ആശയവിനിമയം ലോകത്ത് എവിടെ നിന്നായാലും നടത്തുന്നതിനും, വയനാട് ജില്ലാ പോലീസിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സേവനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ അറിയുന്നതിനും, വിവരങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമാണിത്.

വയനാട് ജില്ലാ പോലീസ് ജില്ലയിൽ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്, ഗതാഗത നിയന്ത്രണം, പ്രതിരോധം, കുറ്റകൃത്യങ്ങൾ തടയൽ, ജനമൈത്രി, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ക്ലീൻ ക്യാമ്പസ് സേഫ് കാമ്പസ് തുടങ്ങിയ വിവിധ പൊതുതാൽപര്യ പദ്ധതികൾ നടപ്പിലാക്കുവാൻ മുൻകൈയെടുക്കും.

വയനാട് ജില്ലയിൽ ധാരാളം ആദിവാസി ജനങ്ങൾ അധിവസിക്കുന്നതിനാൽ അവരുടേതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജില്ലാ പോലീസ് പ്രത്യേക ശ്രദ്ധയൂന്നി പ്രയത്നിക്കുന്നതാണ്. വിനോദ സഞ്ചാര ജില്ലയായ വയനാട്ടിൽ നിരവധി വിദേശ, സ്വദേശ സഞ്ചാരികൾ സന്ദർശിച്ചു വരുന്നുണ്ട്. അവരുടെ സുരക്ഷയും, സുരക്ഷിതത്വവും ജില്ലാപോലീസിന് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

ഈ വെബ് സൈറ്റ് നിങ്ങൾക്ക് വളരെ പ്രയോജനപ്രദമാണെന്ന് കരുതുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായം ഞങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഞങ്ങൾ ലഭ്യമാക്കുന്നതാണ്.


ജയ് ഹിന്ദ് ....